കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
അഡ്മിൻ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ഓഫിസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്.
വിജിലന്‍സ് പരിശോധനയില്‍ വീട്ടില്‍നിന്ന് രേഖകളില്ലാതെ പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍നിന്ന് ലഭിച്ചു, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് എന്നതടക്കം കാര്യങ്ങളാണ് ഷാജിയില്‍നിന്ന് അറിയാനുള്ളത്. ഇത് മുന്‍നിര്‍ത്തിയുള്ള പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്.എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
16-Apr-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More