കേരളത്തിൽ തുടർഭരണം; 80 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്

കേരളത്തില്‍ ഇത്തവണ തുടര്‍ഭരണം ലഭിക്കുമെന്ന് സി.പി.ഐ.എം. ഏറ്റവും കുറഞ്ഞത് 80 സീറ്റിനു മുകളില്‍ ലഭിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതേസമയം ഇടത് അനുകൂല തരംഗമുണ്ടായാല്‍ 100 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

സിപിഐഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബി.ജെ.പി, ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളിലും വോട്ടുകള്‍ നിര്‍ജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.

16-Apr-2021