അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കെതിരെ നടി പാര്‍വതി

രാജ്യമാകെ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ ഇന്നലെ നടന്ന അമിത് ഷായുടെ പൊതുയോഗങ്ങളെ ചൂണ്ടിക്കാട്ടിയാണ് പാര്‍വതിയുടെ വിമര്‍ശനം.

ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത് എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പാര്‍വതിയുടെ പ്രതികരിച്ചത്. നേരത്തെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തിപ്പിനെതിരെയും പാര്‍വതി രംഗത്തെത്തിയിരുന്നു.

17-Apr-2021