കോവിഡ് വാക്സിൻ എല്ലാവര്‍ക്കും നല്‍കണമെന്ന് സുപ്രീം കോടതിയിൽ ഹര്‍ജി

രാജ്യമാകെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചു. ജോലിയെടുക്കുന്ന യുവാക്കൾക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്ന് അഡ്വ. രശ്മി സിങ് ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിഷയം തിങ്കളാഴ്ച പരിഗണിക്കും. ഏപ്രിൽ ഒന്നുമുതൽ തുടങ്ങിയ മൂന്നാംഘട്ടത്തിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 18 വയസ്സിന് മുകളിലുള്ളവർക്കുകൂടി വാക്സിന്‍ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

18-Apr-2021