സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ കോവിഡ് മുക്തനായി

കോവിഡ് മുക്തനായ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇനി ഒരാഴ്ച ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും. ഏപ്രില്‍ 10നാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സ്പീക്കറുമായി അടിത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിക്കുകയുണ്ടായി. ന്യൂമോണിയ ബാധിച്ചതോടെ സ്പീക്കറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ന്യൂമോണിയ പൂർണമായും മാറിയിട്ടില്ലാത്തതിനാല്‍ വിശ്രമം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. മികച്ച പരിചരണം നല്‍കിയ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്.

19-Apr-2021