പൊതുജങ്ങൾക്ക് പ്രവേശനമില്ല; തൃശൂര്‍ പൂരം ചടങ്ങുകൾ മാത്രമായി നടത്തും

ഇത്തവണ തൃശ്ശൂർ പൂരത്തിന് പൊതുജങ്ങൾക്ക്പ്രവേശനമില്ല അനുമതിയില്ല .പൂരം ചടങ്ങുകൾ മാത്രമായി നടത്തും . കോവിഡ് കെയർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം .പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രമാണ് പ്രവേശനാനുമതി .

കുടമാറ്റസമയം വെട്ടി ചുരുക്കം ഒപ്പം ചമയ പ്രദര്‍ശനവും ഉണ്ടാകില്ല . പാവറട്ടി പള്ളി പെരുന്നാൾ നടത്തിനുള്ള അനുമതി തൃശൂർ ജില്ല കളക്ടർ റദ്ദാക്കി. അതേസമയം, കോവിഡിന്റെ രണ്ടാം തരംഗ വ്യാപനം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടായിരിക്കും. രാത്രി 9 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും. പൊതുഗതാഗത്തിന് തടസ്സമില്ല.

19-Apr-2021