കേരളത്തില്‍ നാളെ മുതൽ നൈറ്റ് കർഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

കേരളത്തില്‍ ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 9 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

അതേപോലെ തന്നെ വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്അടിയന്തിര നടപടികൾ. അടുത്ത രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.

രോഗ ബാധ വളരെ ഉയർന്ന സാഹചര്യത്തിൽ എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

19-Apr-2021