കൊവിഡ് വ്യാപനം; 20,000 ലിറ്റര്‍ ലിക്വിഡ് ഓക്സിജന്‍ ഗോവക്ക് നല്‍കി കേരളം

കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ഗോവയിലെ രോഗികള്‍ക്ക് വേണ്ടി20,000 ലിറ്റര്‍ ലിക്വിഡ് ഓക്സിജന്‍ കേരളം നൽകി.തുടർന്ന് കേരളത്തിന് നന്ദി പറഞ്ഞ് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണ രംഗത്ത് വന്നു.

ഗോവക്ക് നല്‍കാന്‍ കേരളം തയ്യാറായതിനാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ കേരളത്തിന് നന്ദി അറിയിച്ചത്. നിലവിൽ കേരളത്തിൽ പ്രതിദിനം 210 മെട്രിക് ടൺ ഓക്സിജനാണ് ഉല്‍പാദിപ്പിക്കുന്നത്. മൂന്ന് ഓക്സിജൻ പ്ലാൻറുകള്‍ കൂടി ഉടന്‍ പ്രവർത്തനം ആരംഭിക്കും. അതിനാൽ സംസ്ഥാനത്തെ ഓക്സിജൻ ഉല്‍പാദനത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മറ്റ് പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓക്സിജന്‍ പ്ലാന്‍റ് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

19-Apr-2021