രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും ആണ് വരണാധികാരിയായ നിയമസഭാ സെക്രട്ടറിക്കു മുന്നില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

സി. പി.ഐ. എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍, സി .പി. ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ. എന്‍ ബാലഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതരായിരുന്നു.കേരളത്തില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30നാണ്. ഒരു സീറ്റില്‍ യു. ഡി. എഫിനായി മുസ്ലിം ലീഗ് പ്രതിനിധി പി. വി അബ്ദുല്‍ വഹാബ് ആണ് സ്ഥാനാര്‍ത്ഥി.

19-Apr-2021