കോവിഡിന്റെ രണ്ടാം തരംഗം; രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് കുറവെന്ന് ഐസിഎംആർ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോൾ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് കുറവെന്ന് ഐസിഎംആർ. കൂടുതൽ രോഗികളിലും ശ്വാസതടസ്സമാണ് കാണപ്പെടുന്നത്. കൂടാതെ രണ്ടാംതരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ 70 ശതമാനം രോഗികളും 40 വയസ്സിന് മുകളിലുള്ളവരാണ്.

കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ സന്ധിവേദന, തലവേദന, വരണ്ടചുമ എന്നിവ പ്രകടമായിരുന്നുവെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.

20-Apr-2021