ഏപ്രിൽ 30 വരെ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

കോവിഡ് പശ്ചാത്തലത്തില്‍ നാളെ മുതൽ ഏപ്രിൽ 30 വരെ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖ പരീക്ഷകളും മാറ്റിവെച്ചു. ഇന്നലെ ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. പുതുക്കിയ തീയ്യതി ഏപ്രിൽ 30ന് ശേഷം അറിയിക്കും.

കോവിഡ് പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യം വിവിധ തലങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കേരളത്തിലെ എല്ലാ സർവകലാശാല പരീക്ഷകളും കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ മാറ്റിവച്ചിരുന്നു.

20-Apr-2021