തൃശ്ശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ

ചടങ്ങുകൾ മാത്രമായി നടത്തുന്ന തൃശ്ശൂർ പൂരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സ്വരാജ് റൗണ്ട് പൂർണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും.തൃശ്ശൂർ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

പൂരവിളംബരത്തിന് അമ്പതുപേർ മാത്രമാകും പങ്കെടുക്കുക.വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി ഓരോ അമിട്ട് മാത്രം പൊട്ടിച്ചു കൊണ്ട് അവസാനിപ്പിക്കുമെന്നും കോവിഡ്-19 വ്യാപനം രൂക്ഷമായത് പരിഗണിച്ച് 23ന് തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകൾ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആനക്കാര്‍ക്കും മേളക്കാര്‍ക്കും സംഘാടകര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം വരുന്ന മുറയ്ക്കായിരിക്കും പാസ് വിതരണം.വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്. പൊതു ജനത്തെ പൂര്‍ണമായും ഒഴിവാക്കും.

പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകള്‍ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

20-Apr-2021