ലോകായുക്ത പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഇതില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിലെ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തെ നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂള്‍ഡ് ബാങ്കുകളിലൊന്നില്‍ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാന്‍ ശ്രമിച്ച ആത്മാര്‍ത്ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യമില്ലെന്നും ജലീല്‍ പറഞ്ഞു.
ഇതെല്ലാം എല്ലാം ദൈവം നോക്കികാണുന്നുണ്ടെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. വിവാദമായ ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ നല്‍കിയ ഹര്‍ജി ഉത്തരവില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയിരുന്നു.