ഓക്സിജൻ ദൗർലഭ്യം; കേന്ദ്ര സർക്കാരിനെതിരെ വിമർശമുന്നയിച്ച് ഡൽഹി ഹൈക്കോടതി
അഡ്മിൻ
ഓക്സിജന്റെ വിഷയത്തിൽ കേരളം എല്ലാവർക്കും പിന്തുടരാവുന്ന മാതൃകയാണെന്ന് ഡൽഹി ഹൈകോടതി പറഞ്ഞു. കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശമുന്നയിച്ച് ഡൽഹി ഹൈക്കോടതി.വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കോവിഡ് രോഗികൾക്ക് ലഭ്യമാക്കിക്കൂടേ എന്ന് കോടതി ചോദിച്ചു.
രോഗികൾക്ക് ഓക്സിജൻ നൽകുന്നത് കുറയ്ക്കാൻ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാർക്കുമേൽ സമ്മർദ്ദമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.ഇതോടെ വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ നൽകുന്നത് ഏപ്രിൽ 22 മുതൽ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശമുന്നയിച്ചത്.
കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ടെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ഒന്നിന് ഓക്സിജൻ വൻതോതിൽ നൽകുന്നതുമൂലമാണ് ഇതെന്നും ഡൽഹി സർക്കാർ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് എടുത്തുപറയാതെയാണ് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി സർക്കാർ ഈ ആരോപണം ഉന്നയിച്ചത്.