കേന്ദ്രസർക്കാർ വാക്‌സിന്‍ നയംമാറ്റം പിന്‍വലിക്കണം: എ. വിജയരാഘവന്‍

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം മാറ്റം പിന്‍വലിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വാക്‌സിന്‍ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസത്തിലാണ്. കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങണമെന്നത് ക്രൂരതയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങുന്നത് കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും. വാക്‌സിന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രം കണ്ടില്ലെന്നു നടിക്കുന്നുവെന്നും ബുദ്ധിമുട്ടുന്ന ജനങ്ങളെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പരിഹസിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

21-Apr-2021