യൂത്ത് ലീഗിന് കുരുക്കാകുന്ന കത്വ ഫണ്ട് തിരിമറി

യുപിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കത്വ പെണ്‍കുട്ടിക്കായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് സി. കെ സുബൈര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകും.

പണപിരിവില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഇ. ഡി നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടിയുടെ പേരില്‍ പിരിച്ച ഒരു കോടി രൂപ കുടുംബത്തിന് കൈമാറാതെ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം. ഫണ്ട് ലഭിച്ചത് വിവിധ ഇടങ്ങളില്‍ നിന്നാണ്. ഇതേ പറ്റിയും അന്വേഷണം ഉണ്ടാകും.

22-Apr-2021