കർശന നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂർ പൂരം

കോവിഡിന്റെ തീവ്ര വ്യാപന പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂർ പൂരം നടക്കും. പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി.

ക്ഷേത്രങ്ങളിലെ വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക് 12നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പവും ഉണ്ടാകുക. ഇത്തവണ ആളും ആരവവുമില്ലാതെയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം. പൊതുജനങ്ങള്‍ക്ക് തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശനമില്ല. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 12 മണിയോടെ ചെമ്പട കൊട്ടിത്തുടങ്ങും. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവിന് 11.30ന് പഞ്ചവാദ്യത്തോടെ തുടക്കമാകും.

23-Apr-2021