ഇനിയും കൂടുതൽ സമയം വേണം; വിജിലന്‍സ് പിടികൂടിയ പണത്തിന്റെ ഉറവിടം കാണാതെ കെ.എം ഷാജി

കെ.എം. ഷാജി എം.എൽ.എയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചു. ഇനിയും രണ്ട് ദിവസം കൂടി സാവകാശം വേണമെന്നാണ് വിജിലന്‍സിനോട് അപേക്ഷിച്ചത്. നേരത്തെ, കഴിഞ്ഞ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണിതെന്നും ആവശ്യമായ തെളിവായി രസീതുകള്‍ ഹാജരാക്കാമെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.

പക്ഷെ ഇപ്പോൾ ഈ രസീതുകള്‍ ശേഖരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നാണ് കെ.എം ഷാജി പറഞ്ഞത്. അതേസമയം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും ചെയ്തിരുന്നു. 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളും പരിശോധിക്കാനുമാനാണ് തീരുമാനം.

23-Apr-2021