കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; കേന്ദ്രത്തിന് നോട്ടീസ്
അഡ്മിൻ
രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി ഇന്ന് കേസ് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഡ് കേസുകള്‍ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷന്‍ ക്രമീകരണവും എങ്ങനെയെന്നും എന്താണ് ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ പദ്ധതിയെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചു.
ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടല്‍. ഡല്‍ഹി, അലഹബാദ് ഹൈക്കോടതികള്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത ഹൈക്കോടതികളും സമാന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ ഈ വിഷയത്തിൽ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകൾ എല്ലാം സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.