അഭിമന്യു കൊലക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

വള്ളികുന്നം അഭിമന്യു കൊലക്കേസിൽ പ്രതിയായ ഒരാൾ കൂടി പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
അതേസമയം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. മൊത്തം 5 പ്രതികളാണ് നിലവിൽ റിമാൻഡിൽ കഴിയുന്നത്.

കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം സ്വദേശിയായ 15-വയസ്സുകാരൻ അഭിമന്യുവിനെ പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്‌ഐ പ്രവർത്തകനുമായ അനന്തുവിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ഉത്സവം നടക്കുന്ന പടയണി വെട്ടത്തെ ക്ഷേത്രപരിസരത്ത് എത്തിയത്.

അവിടെ വച്ചുണ്ടായ വാക്കേറ്റത്തിനിടയിൽ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

23-Apr-2021