രാജ്യസഭയിലേക്ക് ഇവര്‍ എതിരില്ലാതെ

രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍ എന്നിവരും പിവി. അബ്ദുല്‍ വഹാബ് (മുസ്ലിം ലീഗ്) എന്നീ മൂന്നുപേര്‍മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള ഡോ. പത്മരാജന്റെ സ്ഥാനാർഥിത്വം അംഗീകരിക്കപ്പെട്ടില്ല. പത്ത് എംഎൽഎമാരുടെ പിന്തുണയില്ലാത്തതിനാൽ പത്രിക തള്ളുകയായിരുന്നു. വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കു പകരക്കാരായാണ് രാജ്യസഭയിലെത്തുന്നത്.

24-Apr-2021