കഴക്കൂട്ടം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന നോട്ടീസ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നോട്ടീസ് ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്എസ് ലാലിന്റെ അഭ്യർത്ഥന നോട്ടീസാണ് ശ്രീകാര്യത്തെ വഴിയരികിൽ കണ്ടെത്തിയത്. റോഡ് ശുചിയാക്കുന്നതിനിടയിൽ തൊഴിലാളികളാണ് പോസ്റ്റർ ആദ്യം കണ്ടത്.

നേരത്തെയും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഇത്തരത്തിൽ കണ്ടെത്തിയിരുന്നു. വട്ടിയൂർകാവിൽ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പ്രദേശിക കോൺഗ്രസ് നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കുകയുമുണ്ടായി.

 

24-Apr-2021