കേരളത്തിൽ ഇന്നും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

കേരളത്തിൽ ഇന്നും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പുറത്തേക്കിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവനയോ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ കൈയ്യില്‍ കരുതണം. പൊലീസിന്റെ വ്യാപക പരിശോധന ഉണ്ടാവും. അവശ്യ സര്‍വീസുകള്‍ തടയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ 60 ശതമാനം സര്‍വീസ് നടത്തും.

ഇതിനിടെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും ആരാധനയെന്ന് കെസിബിസിയും യാക്കോബായ സഭയും മാര്‍ത്തോമ സഭയും പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതിയെന്ന് യാക്കോബായ സഭ വ്യക്തമാക്കുന്നു.

25-Apr-2021