പോക്സോ കേസ്; മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവായ പൊതു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും കാമരാജ് കോണ്‍ഗ്രസ് ഭാരവാഹിയുമായ തിരുവളളൂര്‍ മുരളിയെയാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറില്‍ 12 വയസുകാരിയെ കാറില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

25-Apr-2021