ഓക്‌സിജന്‍ ക്ഷാമം; അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടാന്‍ യോഗി സർക്കാർ

ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ഉത്തരവ്. യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ ഉത്തരവ്. അതുകൊണ്ടുതന്നെ സത്യസന്ധമായ വാര്‍ത്തകള്‍ ഇനി യു.പിയില്‍ നിന്നും പുറത്തുവരാന്‍ സാധ്യത കുറവാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല.

യഥാര്‍ത്ഥ പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി യോഗി വന്നെങ്കിലും ഓക്സിജന്‍ ക്ഷാമം എന്ന വസ്തുത അവിടെ നിലനില്‍ക്കുക തന്നെയാണ്.

26-Apr-2021