ബി.ജെ.പിയുടെ കുഴൽപ്പണത്തട്ടിപ്പ്: 3 പ്രതികൾ പോലീസ് കസ്റ്റഡിയിൽ
അഡ്മിൻ
ബി.ജെ.പി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നൽകിയ 3.5 കോടിരൂപയുടെ ഫണ്ടുമായി പോയ കാർ തട്ടിയെടുത്ത് നേതാക്കളുടെ അറിവോടെ പണം കവർന്ന സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ക്വട്ടേഷൻ സംഘത്തിലുള്ള 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ക്വട്ടേഷൻ സംഘം ഉപയോഗിച്ച കാറുകളിലൊന്നു പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് കോടതിയിൽ ഹാജരാക്കി. തൃശൂർ, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവർ അടക്കമുള്ള 10 പ്രതികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ കണ്ണൂരിലെയും തൃശൂർ കോടാലിയിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി.
അതേസമയം, കൊടകര സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് സി.പി.ഐ.എം ജില്ലാ കമ്മറ്റി പറഞ്ഞിരുന്നു. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു.
രാത്രി ഈ സംഘം തൃശൂരില്‍ തങ്ങി. യാത്ര അടുത്തദിവസം പുലര്‍ച്ചയിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പുറത്തുവന്ന വിവരമെന്നും മോഷണം നടന്ന് 15 മിനിറ്റിനുള്ളില്‍ ബിജെപിയുടെ ജില്ലാകമ്മിറ്റിയിലെ പ്രമുഖന്‍ സ്ഥലത്തെത്തിയെന്നും സി.പി.ഐ.എം ജില്ല സെക്രട്ടറി എം. എം വര്‍ഗീസ് പറഞ്ഞിരുന്നു.