കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ദോഷമായി ബാധിക്കുന്ന നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍
അഡ്മിൻ
രാജ്യത്തെ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. 1845 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാത്രം നല്‍കണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുത്തിയത്.
സമൂഹത്തില്‍നിന്നാകെ വ്യാപക വിമര്‍ശനം ഉയരുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി വാക്സിന് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിനെ ബാധിക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ നിലപാട്.
എന്നാല്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് മയപ്പെടുത്തിയത്.