ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നകെ ആര്‍ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

തീവ്ര പരിചരണ വിഭാഗത്തില്‍ചികിത്സ തുടരുക ആണെന്നാണ് ഒടുവില്‍ പുറത്ത് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം. അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

26-Apr-2021