പ്രധാനമന്ത്രി മോദിക്കെതിരെ പരിഹാസവുമായി എളമരം കരീം
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് എളമരം കരീം എം.പി. ഓക്സിജന്‍ ലഭിക്കാതെ മരിച്ച് വീഴുന്ന ഡൽഹിയിലും യു.പിയിലും മറ്റുമുള്ള ഭാരതീയരുടെ മൃതശരീരങ്ങൾ മൈതാനത്ത് കൂട്ടിയിട്ട് ഒന്നിച്ച് ദഹിപ്പിക്കാൻ ഒരു വിദേശ രാജ്യത്തിന്റെയും സഹായം ഭാരത സർക്കാർ തേടിയില്ല! അതാണ് മോഡി ജി പ്രഖ്യാപിച്ച “ആത്മനിർഭർ ഭാരത് അഭിയാൻ” എന്ന് എളമരം കരീം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട് എന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. വാക്സിന്‍ നിര്‍മ്മാണ സാമഗ്രികളുടെ കയറ്റുമതിക്കുള്ള നിരോധനവും ബൈഡന്‍ സര്‍ക്കാര്‍ നീക്കിയിരുന്നു.
ഇന്ത്യയ്ക്ക് ഫൈസര്‍ വാക്സീന്‍ തന്നെ എത്തിച്ചു നല്‍കുന്നതിനെ കുറിച്ച് പരിശോധിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് ഉപദേശകനും പൊതുജനാരോഗ്യവിദഗ്ധനുമായ ഡോ. ആന്‍റണി ഫൗച്ചിയും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എളമരം കരീമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.