കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
അഡ്മിൻ
മുൻ മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. പനി കുറഞ്ഞു. രക്തത്തില്‍ അണുബാധയുണ്ട്. ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കടുത്ത പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് 102 വയസുള്ള ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. രോഗവിവരങ്ങള്‍ ഡോക്ടര്‍മാരില്‍നിന്നും ചോദിച്ചറിഞ്ഞു.
27-Apr-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More