മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍

കേരളം വിജയകരമായി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. രാജ്യമാകെ ഓക്‌സിജന്‍ ക്ഷാമം തുടരുമ്പോള്‍ കേരളം അതില്‍ നിന്നും മുക്തമാണ്. കേരള മോഡല്‍ റോള്‍ മോഡലാണെന്നും ചേതന്‍ ട്വീറ്റ് ചെയ്തു.

ചേതൻ എഴുതിയത് ഇങ്ങിനെ: ”ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം, കേരളം തിളങ്ങുന്ന അപവാദവും. കേരളം 2020ലെ കോവിഡില്‍ നിന്നും പഠിച്ചു. ഓക്‌സിജന്‍ വിതരണം 58% വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്നാട്ടിനും ഗോവയ്ക്കും ഓക്സിജന്‍ നല്‍കുന്നു. കേരള മോഡല്‍ സമം റോള്‍ മോഡല്‍. മോദിയല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ”

28-Apr-2021