വാക്സിന്‍ ഉദ്പാദനം; കേന്ദ്ര സഹായം ആവശ്യപ്പെടാൻ കേരളം

കോവിഡ്-19 വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങി കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്സിന്‍ ഉല്‍പാദനം സാധ്യമാകുമോ എന്ന് പരിശോധിക്കാനുള്ള ചര്‍ച്ചകളാണ് പുരോ​ഗമിക്കുന്നത്.

ഇതിന്റെ വിശദമായ പ്ലാന്‍ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമര്‍പ്പിച്ചു.പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദര്‍ശിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ വിശദ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനാണു ശ്രമം. സ്ഥലം, വെള്ളം, വൈദ്യുതി, ബോയ്‌ലറുകള്‍, ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങി വാക്സീന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ കെഎസ്ഡിപിയില്‍ ലഭ്യമാണ്.

28-Apr-2021