കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു

കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു. ഇതിനെത്തുടർന്ന് 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ തുടങ്ങി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കൊവിൻ ആപ്പ് പ്രവർത്തനരഹിതമായത്. തകരാറിന് കാരണമെന്ത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.

കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്‌സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്‌ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരുന്നു ഉള്ളത്. കൂടുതൽ പേർ രജിസ്‌ട്രേഷനായി സൈറ്റിലെത്തിയതാവാം കൊവിൻ പോർട്ടൽ തകരാറിലാവാൻ കാരണമെന്നായിരുന്നു ലഭിച്ച വിവരം.

28-Apr-2021