പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ ഹർജി തള്ളി കോടതി

പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വികെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ നൽകിയ ഹർജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും എംഎൽഎ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വികെ ഇബ്രാഹിംകുഞ്ഞ് ഹർജി നൽകിയത്. എന്നാൽ രാജ്യസഭാ തെറ്റഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചതോടെയാണ് ഹർജി തള്ളിയത്.

29-Apr-2021