സംസ്ഥാനത്ത് ഇടതുതരംഗമുണ്ടാകും: എ. വിജയരാഘവൻ

കേരളാ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡി.എഫിന് 100 സീറ്റെങ്കിലും കിട്ടുമെന്ന് കൺവീനർ എ. വിജയരാഘവൻ. സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകും. ജോസ് കെ. മാണിയുടെ വരവാണ് ഇടത് വിജയത്തെ ഉറപ്പിച്ച ഘടകമാണ്. കേരള കോൺഗ്രസ് എമ്മും ലോക്താന്ത്രിക് ജനതാദളും വന്നത് എൽ.ഡി.എഫിൻറെ കരുത്തു വർധിപ്പിച്ചെന്നും വിജയരാഘവൻ പറഞ്ഞു.

രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസും മുസ് ലിം ലീഗും മാത്രമുള്ള മുന്നണിയായി യു.ഡി.എഫ് ചുരുങ്ങും. ബി.ജെ.പിയുടെ സ്വാധീനം സംസ്ഥാനത്ത് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

29-Apr-2021