കേരളത്തില്‍ ഇടതുഭരണതുടര്‍ച്ച പ്രവചിച്ച് റിപ്പബ്ലിക് - സിഎന്‍എക്‌സ് സര്‍വേ ഫലം

റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വേയില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകളാണ് റിപ്പബ്ലിക് പ്രവചിക്കുന്നത്. ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു.

29-Apr-2021