കേന്ദ്ര വാക്സിൻ നയത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട വിവാദമായ വാക്സിൻ നയത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തെ 18നും 45നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്ന തരത്തിൽ വാക്സിൻ നയം തിരുത്തണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടു.

അതേപോലെ തന്നെ കേന്ദ്ര സർക്കാരിൽനിന്നും സംസ്ഥാന സർക്കാരുകളിൽനിന്നും വ്യത്യസ്ത വില ഈടാക്കാൻ വാക്സിൻ നിർമാതാക്കളെ അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കാനിരിക്കെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

30-Apr-2021