കേരളത്തിന് ഇനിയും വാക്‌സീന്‍ വൈകും

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉടന്‍ കൊവിഡ് വാക്‌സീന്‍ നല്‍കാനാവില്ലെന്ന് നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളം വാക്‌സീനായി ഇപ്പോള്‍ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങള്‍ കാത്തിരിക്കണം.
വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്‌സീനേഷനില്‍ പങ്കെടുക്കാനാകില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്‌സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്നും വാക്‌സീന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്. രാജ്യത്ത് വാക്‌സീന്‍ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്.

30-Apr-2021