മോദിയുടെ രാജി ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധം

രാജ്യമാകെ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയിലെ മരണ നിരക്കും രോഗവ്യാപനവും അതി തീവ്രതയിലാണ്. ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ പിടഞ്ഞു മരിക്കുന്ന അവസ്ഥയും വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം രാജ്യത്തെങ്ങും ഉയര്‍ന്നു കഴിഞ്ഞു.

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം എന്നാണ് എഴുത്തുകാരി അരുന്ധതി റോയ് നിലവിലെ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് അ്ക്കൗണ്ടുകളില്‍ രാജി ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗുകള്‍ നിറഞ്ഞു കഴിഞ്ഞു. സെലിബ്രിറ്റികളും, പൊതുപ്രവര്‍ത്തകരും മാത്രമല്ല സാധാരണക്കാരായ ആളുകളും രാജി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കൊണ്ട് നിറക്കുകയാണ്.

എന്നാല്‍ ഒരു ഭാഗത്ത് വലിയ പ്രതിഷേധം അലയടിക്കുമ്പോഴും ഭരണ കക്ഷി ഇപ്പോഴും ഇതെല്ലാം നിരസിക്കുകയാണ്. 2020 ന്റെ തുടക്കം മുതല്‍ ഈ മഹാമാരിയെ നേരിടാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബിജെപി ദേശീയ പ്രസിഡന്റ് ബൈജയന്ത് പാണ്ട പറയുന്നത്.

30-Apr-2021