സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയില്‍: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുളളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുളള ക്ഷേത്രങ്ങളിലാണ്. ചെറിയവയില്‍ അതിനനുസരിച്ച് നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാഴ്‌സല്‍ സംവിധാനം മാത്രമാകും.
സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരാൻ സമയമില്ല. വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓർക്കണം. ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും. അതിന് ഇടവരുത്തരത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരണം പ്രതിദിനം 3500-ലേക്ക് എത്തിയിരിക്കുന്നു. കേരളത്തിലും രോഗികൾ കൂടി വരികയാണ്.
കൊവിഡ് ബോധവൽക്കരണത്തിന് വ്യക്തികളും സംഘടനകളും മുന്നോട്ടുവരണം. സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമങ്ങളും ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. ഇത് ബംഗ്ലാദേശിൽ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും കാണിക്കരുത്. ഓഫീസുകളിൽ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്. ആശങ്ക പരത്തുന്ന ചില പ്രവൃത്തകൾ കണ്ടുവരുന്നുണ്ട്. വിമർശനം ആവശ്യമാണെങ്കിലും തെറ്റായ വ്യാജ പ്രചാരണങ്ങൾ ഈ സാഹചര്യത്തിൽ ഭൂഷണമല്ല.