കൊവിഡ് പ്രതിരോധം; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ടൈം മാഗസിന്‍

മോദി ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമമായ ടൈം മാഗസിന്‍. ഇന്ത്യയിലെ
കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരും വലിയ പരാജയമായിരുന്നുവെന്ന് ടൈം മാഗസിന്‍ കവര്‍ സ്റ്റോറി.

‘ഇന്ത്യ പ്രതിസന്ധിയിലാണ്’, ‘എങ്ങനെയാണ് മോദി നമ്മെ പരാജയപ്പെടുത്തിയത്’ എന്ന രണ്ട് പ്രധാന തലക്കെട്ടോടെയുള്ള ലേഖനങ്ങളിലാണ് മോദി സര്‍ക്കാരിനെതിരെ ടൈം മാഗസിന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ടൈം ഡെപ്യൂട്ടി എഡിറ്റര്‍ നൈന ബജേക്കലും മാധ്യമപ്രവര്‍ത്തകയും ‘ഗുജറാത്ത് ഫയല്‍സ്’ പുസ്തകത്തിന്‍റെ രചയിതാവുമായ റാണ അയ്യൂബ് എന്നിവരാണ് കവര്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്. ഡല്‍ഹിയില്‍ ശ്മശാനത്തില്‍ നിന്നും ശിവന്‍ വര്‍മ്മ എന്നയാള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട തന്‍റെ സഹോദര ഭാര്യയെ അടക്കാന്‍ കൊണ്ടുപോകുന്ന ചിത്രമാണ് മാഗസിന്‍റെ മുഖചിത്രം.

30-Apr-2021