നടന്‍ സിദ്ധാർത്ഥിന് പിന്തുണയുമായി പ്രകാശ് രാജ്

ബിജെപി പ്രവര്‍ത്തകരില്‍ നിന്നും സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി പ്രകാശ് രാജ്. ഈ ഭീരുക്കൾ അധഃപതിക്കുമെന്നും എന്നാൽ നിങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് തന്റെ പിന്തുണ അറിയിച്ചത്.

ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങൾ ശക്തനായി തന്നെ നിൽക്കുമെന്നും ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്.

നേരത്തെ തനിക്കെതിരെ ബിജെപി അണികള്‍ വധ ഭീഷണിയും തെറി വിളിയും നടക്കുന്നു എന്ന് സിദ്ധാർഥ് പറഞ്ഞിരുന്നു. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തതതാണ്. 500ലധികം കോളുകളാണ് വന്നത്. എല്ലാം വധ ഭീഷണിയും, റേപ്പ് ഭീഷണിയും തെറിവിളിയുമാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.

01-May-2021