ബിജെപിയുടെ കുഴൽപ്പണം; പ്രധാന പ്രതികള്‍ പോലീസ് പിടിയില്‍
അഡ്മിൻ
കൊടകര കുഴല്‍പ്പണക്കേസിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. കൊടകര കുഴല്‍പ്പണം കവര്‍ച്ചാക്കേസില്‍ കൊള്ളയടിച്ച പണം ആര്‍.എസ്.എസുക്കാരനായ ധര്‍മ്മരാജന്റെയാണ്. പണം നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയതും ധര്‍മ്മരാജന്‍ തന്നെയാണ്. കൊള്ളസംഘത്തെ ഏകോപിപ്പിച്ചത് ഒന്നാം പ്രതിയായ മുഹമ്മദാലി സാജാണ്
25 ലക്ഷം രൂപ മോഷണം ചെയ്യപ്പെട്ടെന്ന പരാതിയാണ് ധര്‍മ്മരാജന്‍ നല്‍കിയതെങ്കിലും കൂടുതല്‍ തുക വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടിച്ചെടുത്തിട്ടുണ്ടെന്ന് തൃശ്ശൂര്‍ എസ്.പി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഇറക്കിയ മൂന്നരക്കോടി രൂപയായായിരുന്നു ഇത്. കൊള്ളസംഘം പണം തിരിച്ചു നല്‍കാന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.