ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിന്‍

സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവെ ഫലം വരുന്നതിനിടയില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ശാസ്താവിന്റേതാക്കിയ ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാന്‍ ബെന്യാമിന്‍.

“സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ,” എന്ന് ബെന്യാമിന്‍ ഫേസ്ബുക്കിൽ കുറിച്ചു. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെയാണ്‌ മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ പ്രൊഫൈല്‍ ചിത്രം മാറ്റിയത്.

01-May-2021