സംസ്ഥാനത്ത് 100 സീറ്റോടെ എല്‍.ഡി.എഫ് തുടര്‍ഭരണം നേടും: കെ.കെ ശൈലജ
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ആയുധമാക്കിയതാണ് യു.ഡി.എഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഒരിക്കല്‍ ജനങ്ങളെ കബളിപ്പിച്ചു, എല്ലാ കാലവും അത് നടക്കില്ല. നൂറ് സീറ്റ് വരെ നേടി എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ശൈലജ പറഞ്ഞു. ജനങ്ങള്‍ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
താന്‍ മാറിയത് കൊണ്ട് കൂത്തുപറമ്പില്‍ കെ. പി മോഹനന് തോല്‍ക്കുമെന്ന പ്രചാരണം തെറ്റാണെന്നും ശൈലജ പറഞ്ഞു. ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെയാണെന്നും ശൈലജ ആവര്‍ത്തിച്ചു. ഇതോടൊപ്പം തന്നെ, സംസ്ഥാനത്ത് ആവശ്യത്തിന് കോവിഡ് വാക്സിന് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ഡൗണ്‍ എന്ന രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍. കേരളമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.