വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകളില്‍ എൽ.ഡി.എഫ് മുന്നിൽ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫിന് ലീഡ്. 69 സീറ്റുകളിൽ എൽ.ഡി.എഫും 51 സീറ്റുകളിൽ യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും മുന്നിട്ട് നിൽക്കുകയാണ്.

ആ​ദ്യം ത​പാ​ൽ ബാ​ല​റ്റു​ക​ളാണ് എ​ണ്ണി​ത്തു​ട​ങ്ങിയത്. ത​പാ​ൽ വോ​ട്ട്​ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ അ​ന്തി​മ ഫ​ലം വൈ​കി​യേ​ക്കും. നാ​ല​ര​ല​ക്ഷ​ത്തി​ലേ​റെ ത​പാ​ൽ ബാ​ല​റ്റാ​ണ്​ ഇ​ക്കു​റിയുള്ളത്. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മത്സരരംഗത്തുള്ളത്.

02-May-2021