ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു: കടകംപള്ളി സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ഇടത് മുന്നണിക്ക് നല്ല വിജയം നേടാനാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മണ്ഡലങ്ങളിലെ ജനങ്ങളുടെ ആത്മവിശ്വാസവും അതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ തുടർ ഭരണം ആഗ്രഹിക്കുന്നു.

കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപ്പോയിട്ടില്ലെന്നും ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്താണെന്നും അദ്ദേഹം പറഞ്ഞു.

02-May-2021