ത​പാ​ല്‍ വോ​ട്ടു​ക​ളി​ല്‍ സംസ്ഥാനത്ത് എ​ല്‍.​ഡി​.എ​ഫ് മു​ന്നേ​റ്റം

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ലീ​ഡ് നി​ല​യി​ൽ എ​ൽ​.ഡി​.എ​ഫ് മു​ന്നേ​റ്റം. 50 സീ​റ്റു​ക​ളി​ൽ എ​ൽ​.ഡി​.എ​ഫ് മു​ന്നി​ട്ട് നി​ൽ​ക്കു​മ്പോ​ൾ 25 സീ​റ്റി​ൽ യു​.ഡി​.എ​ഫും ഒ​രി​ട​ത്ത് എ​ൻ​.ഡി.​എ​യു​മാ​ണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. നേ​മ​ത്ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് ലീ​ഡ് ചെ​യ്യു​ന്ന എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. മാ​റി മ​റി​ഞ്ഞാ​ണ് നേ​മ​ത്തെ ലീ​ഡ് നി​ല.

ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പു​തു​പ്പ​ള്ളി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. എ​ല്ലാ ക​ണ്ണു​ക​ളും ഉ​റ്റു​നോ​ക്കു​ന്ന പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​യും മു​ന്നി​ട്ടാ​ണ് നി​ൽ​ക്കു​ന്ന​ത്.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി, പി​റ​വ​ത്ത് അ​നൂ​പ് ജേ​ക്ക​ബ്, അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ.​ബാ​ബു, ഹ​രി​പ്പാ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല, ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫ്, പ​ത്ത​നാ​പു​ര​ത്ത് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫ്, പ​റ​വൂ​രി​ൽ വി.​ഡി. സ​തീ​ശ​ൻ, തൃ​ത്താ​ല​യി​ൽ വി.​ടി. ബ​ൽ​റാം എ​ന്നി​ങ്ങ​നെ 43 സീ​റ്റു​ക​ളി​ലാ​ണ് യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ.

02-May-2021