വോട്ടെണ്ണല്‍ ദിനത്തില്‍ ചാനല്‍ ചര്‍ച്ചകളിൽ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ഇന്നത്തെ വോട്ടെണ്ണല്‍ ദിനത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന തീരുമാനവുമായി കോണ്‍ഗ്രസ് തീരുമാനം വ്യക്തമാക്കിയത്. രാജ്യം കടന്നുപോകുന്ന ഗുരുതരമായ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ടിവി ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിക്കുകയായിരുന്നു .

അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് പ്രഖ്യാപിക്കുക.

02-May-2021