തമിഴ്നാട്ടിൽ ഡി.എം.കെയ്ക്ക് മുന്നേറ്റം

നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ മുന്നണി ലീഡുയർത്തുന്നു. 234 അംഗ നിയമസഭയിൽ 170 സീറ്റുകളിലെ ലീഡുനില പുറത്തുവരുമ്പോൾ ഡി.എം.കെ മുന്നണി 92 സീറ്റിലും അണ്ണാഡി.എം.കെ മുന്നണി 75 സീറ്റിലും ലീഡ് ചെയ്യുന്നു.

എ.എം.എം.കെ രണ്ടു സീറ്റിലും കമൽഹാസന്റെ എം.എൻ.എം ഒരു സീറ്റിലും മുന്നിലാണ്. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു.

ഡി.എം.കെ സഖ്യത്തിലെ മറ്റു കക്ഷികളായ സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ് കക്ഷികൾക്കും ഡി.എം.കെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. വൻ വിജയം നേടിയാൽ ഡി.എം.കെയിൽ എം.കെ.സ്റ്റാലിൻ അനിഷേധ്യനാകും.

02-May-2021